മുക്കം: മുക്കം നഗരസഭയിലെ കയ്യിട്ടാപൊയിലില്‍ തുടങ്ങാന്‍ നീക്കം നടക്കുന്ന ബീവറേജ് ഔട്ട് ലെറ്റിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരം കരുത്താര്‍ജിക്കുന്നു. ഇരുപ്പ് സമരം അഞ്ച് ദിവസം പിന്നിടുമ്പോള്‍ നിരവധി സംഘടനകളും വ്യക്തികളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപന്തലിലെത്തി.നഗരസഭയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ സാന്നിദ്ധ്യം സമരക്കാര്‍ക്ക് ആവേശമായി. ബി.ജെ.പി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണയുമായി രംഗത്തെത്തി. കാരശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ.വിനോദ് ,മുക്കം ക്ഷീരോല്പ്പാദക സഹകരണ സംഘം പ്രസിഡന്റ് മാന്ത്ര വിനോദ് ,ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് പ്രസിഡന്റ് തച്ചോലത്ത് ഗോപാലന്, ഫാദര്‍ ജേക്കബ് പുതുപ്പറമ്പില്‍, അംബേദ്ക്കര്‍ അവാര്‍ഡ് ജേതാവ് കുര്യാച്ചന്, പ്രകൃതി മാത്ര പുരസ്കാര ജേതാവ് ദാമോദരന്‍ കോഴഞ്ചേരി ,തുടങ്ങി ഒട്ടേറെ പ്രമുഖര്‍ സമരപന്തലിലെത്തി പിന്തുണ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: