ന്യൂദല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട മിക്ക നടപടിക്രമങ്ങളും പൂര്‍ത്തിയായതായും നിയന്ത്രണങ്ങളെല്ലാം ഉടന്‍ തന്നെ നീക്കുമെന്നും സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. മിക്ക നിയന്ത്രണങ്ങളും നീക്കിക്കഴിഞ്ഞു, ആഴ്ചയില്‍ 24,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കരുതെന്ന നിയന്ത്രണം മാത്രമേ ഇനിയുള്ളൂ. അതും ഉടന്‍ എടുത്തുകളയും. അദ്ദേഹം പറഞ്ഞു.
നോട്ട് വിതരണവും മറ്റും ആബിഐയുടെ ഉത്തരവാദിത്വമാണ്. 24,000 രൂപക്കു മുകളില്‍ എടുക്കുന്നതിനുള്ള നിയന്ത്രണവും അവര്‍ തന്നെ ഉടന്‍ നീക്കും. വളരെക്കുറച്ചു പേരേ മാസം ഒരു ലക്ഷം എടുക്കുന്നുള്ളൂ. അതിനാല്‍ 24000 രൂപയുടെ ഒഴികെ പ്രയോഗികമായി നിയന്ത്രണങ്ങള്‍ മറ്റൊന്നും നിലവിലില്ല. നോട്ട് അസാധുവാക്കി 90 ദിവസത്തിനുള്ളില്‍ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കാനായി. കറന്റ് അക്കൗണ്ടുകളില്‍ നിന്ന് എടിഎം വഴി പണം എടുക്കാനുള്ള നിയന്ത്രണം ഈ ആഴ്ച ആദ്യം നീക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: