ഹോം » പ്രാദേശികം » കാസര്‍കോട് » 

കാസര്‍കോട്‌ പകര്‍ച്ച വ്യാധി പടരുന്നു

July 9, 2011

കാസര്‍കോട്്‌: നഗരത്തിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി പകര്‍ച്ചപ്പനി, മഞ്ഞപിത്തം, ഛര്‍ദ്ദി എന്നിവ പടരുന്നു. ചൂരി, ബട്ടപ്പാറ, മീപ്പുഗിരി എന്നിവിടങ്ങളില്‍ 50 ഓളം പേര്‍ക്ക്‌ മഞ്ഞപിത്തം ബാധിച്ചതായി സ്ഥിരീകരിച്ചു. കുട്ടികളും വൃദ്ധരുമടക്കം. നിരവധി പേര്‍ മഞ്ഞപിത്ത ചികിത്സയ്ക്ക്‌ പേരുകേട്ട ബന്തടുക്ക പടുപ്പില്‍ നാടന്‍ ചികിത്സ തേടിയെത്തുന്നുണ്ട്‌. ഒരു കുടുംബത്തിലെ ഏഴുപേര്‍ക്ക്‌ മഞ്ഞപിത്തം ബാധിച്ചിട്ടുണ്ട്‌. ജനറല്‍ ആശുപത്രിയിലും കാസര്‍കോട്ടെ വിവിധ സ്വകാര്യാശുപത്രികളിലും പനി ബാധിച്ചവരുടെ വ്യക്തമായ കണക്ക്‌ ആശുപത്രി അധികൃതരോ, ആരോഗ്യവകുപ്പോ പുറത്തു വിടുന്നില്ല. നഗരത്തില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നതും, ഓവുചാലുകള്‍ വൃത്തിഹീനമായതുമൂലവും കൊതുകുകളും കൂത്താടികളും പെരുകുകയാണ്‌. ഇത്‌ പകര്‍ച്ചവ്യാധിക്കു കാരണമാകുന്നു. ഇതോടൊപ്പം കോളറയുടെ ലക്ഷണങ്ങളും കണ്ടു തുടങ്ങിയതായി സംശയമുണ്ട്‌.

Related News from Archive
Editor's Pick