കുറ്റ്യാടി: നാലുമാസത്തെ ഭരണം കൊണ്ട് തന്നെ സിപിഎം കേരള ജനതയെ ദുരിതത്തിലാക്കി മാറ്റിയെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതിഅംഗം പി.കെ കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. കെ.കെ. രാധാകൃഷണന് ഒന്നാം സ്മൃതി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തമ്മിലടി, അഴിമതി, സ്വജന പക്ഷപാതം എന്നിവയിലൂടെ നാല് വര്‍ഷം കൊണ്ടാണ് കോണ്‍ഗ്രസ് കേരള ജനതയെ ദുരിതത്തിലാക്കിയത്. എന്നാല്സിപിഎമ്മിന് നാലും മാസത്തെ ഭരണം മാത്രമാണ് ജനങ്ങളെ ദുരിതത്തിലാക്കാന്‍ വേണ്ടിവന്നത് ഇടുത് വലതു മുന്നണികളുടെ ഒത്തുകളിരാഷ്ട്രീയം കൊണ്ട് ജനങ്ങള്‍ക്കൊപ്പം നില്ക്കുന്ന ബിജെപി യഥാര്‍ത്ഥ പ്രതിപക്ഷമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കി കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രിയാക്കാന്‍ സിപിഎമ്മിന്റെ കണ്ണൂര്‍ ലോബി ശ്രമിച്ചു തുടങ്ങിയെന്നും പി.കെ. കൃഷ്ണദാസ് ആരോപിച്ചു.
ബിജെപി നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ്, കായക്കൊടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര് ിച്ച രാധാകൃഷ്ണന് സമൂഹത്തിനും ബിജെപി പ്രവര്‍ത്തകര്‍ക്കും മാതൃകയാണെന്ന് കൃഷ്ണദാസ് പറഞ്ഞു.
പട്ടര്‍കുളങ്ങര സ്കൂളില്‍ നടന്ന കുടുംബസംഗമത്തില്‍ മേഖലാ സെക്രട്ടറി എം.പി. രാജന്, മണ്ഡലം പ്രസിഡന്റ് അഡ്വ. രതീഷ് കുമാര്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിജീഷ്, ജനറല്‍ സെക്രട്ടറി ശ്രീജിത്ത്, മഞ്ചക്കല്‍ നാണു. ഗംഗാധരന്, നിധിന്, ചാത്തു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: