ഹോം » പ്രാദേശികം » കാസര്‍കോട് » 

ബജറ്റിനെതിരെ വിമര്‍ശനം; കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ക്കെതിരെ നടപടിവേണം: എംഎംഹസന്‍

July 9, 2011

കാസര്‍കോട്‌ : സംസ്ഥാന ബജറ്റിനെ പരസ്യമായി വിമര്‍ശിച്ച കോണ്‍ഗ്രസ്‌ എംഎല്‍എ മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന്‌ കോണ്‍ഗ്രസ്‌ വക്താവ്‌ എം.എം.ഹസന്‍ കെപിസിസി പ്രസിഡണ്ടിനോട്‌ ആവശ്യപ്പെട്ടു. ബജറ്റിനെതിരെയുള്ള കോണ്‍ഗ്രസ്‌ എംഎല്‍എ മാരുടെ വിമര്‍ശനം നിര്‍ഭാഗ്യകരമായി പോയെന്ന്‌ കാസര്‍കോട്‌ വച്ച്‌ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദഹം അഭിപ്രായപ്പെട്ടു. ഇത്‌ ബജറ്റിണ്റ്റെ പ്രഭ മങ്ങാന്‍ ഇടയാക്കിയിട്ടുണ്ടെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബജറ്റിനെക്കുറിച്ച്‌ എതിര്‍പ്പുണ്ടെങ്കില്‍ പ്രകടിപ്പിക്കാനുള്ള വേദി എം.എല്‍മാര്‍ക്ക്‌ ഉണ്ട്‌. യു.ഡി.എഫിണ്റ്റെ സംയുക്ത നിയമസഭാ കക്ഷിയില്‍ ഇക്കാര്യം അവതരിപ്പിക്കാമായിരുന്നെന്ന്‌ ഹസ്സന്‍ അഭിപ്രായപ്പെട്ടു. ഈ പ്രവണത മുളയിലെ നുള്ളിക്കളയണമെന്ന്‌ ഹസ്സന്‍ പറഞ്ഞു. ബജറ്റിനെതിരെ ബിജെപിയും പ്രതിപക്ഷവും ഇരട്ടകുട്ടികളെപ്പോലെ പ്രതികരിക്കുകയാണെന്നും ബജറ്റ്‌ കോട്ടയം പാല ബജറ്റാണെന്ന്‌ വരുത്തി തീര്‍ക്കുവാനുള്ള ചില ശക്തികളുടെ നീക്കം ദുരുദ്ദേശപരമാണെന്നും ഹസന്‍ ചൂണ്ടിക്കാട്ടി. ഡിസിസി പ്രസിഡണ്ട്‌ കെ.വെളുത്തമ്പു, പി.ഗംഗാധരന്‍ നായര്‍, കെ.നീലകണ്ഠന്‍, സദാനന്ദ റായി എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick