ഹോം » കുമ്മനം പറയുന്നു » 

മുഖ്യമന്ത്രി സംസ്‌കാരം മറന്നു: കുമ്മനം

February 7, 2017

പി.എസ് നടരാജപിളളയുടെ മകന്‍ വെങ്കിടേശന്റെ തിരുവനന്തപുരം പേരൂര്‍ക്കടയിലെ
വസതിയില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ വെങ്കിടേശന്‍ സ്വീകരിക്കുന്നു

പേരൂര്‍ക്കട: പി.എസ്. നടരാജപിള്ളയെ ഏതോ ഒരു പിള്ള എന്നു പറഞ്ഞ് അപമാനിച്ചതിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്‌കാരം മറന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പേരൂര്‍ക്കടയില്‍ പി.എസ്. നടരാജപിള്ളയുടെ കുടുംബത്തെ ആദരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐ മന്ത്രിയായിരുന്ന പി.എസ്. നടരാജപിള്ളയെ ഏതോ ഒരു പിള്ള എന്നു പറഞ്ഞതിലൂടെ മുഖ്യമന്ത്രിയുടെ നിലവാരത്താഴ്ചയാണ് പ്രകടമായത്. ലക്ഷ്മി നായരെ സംരക്ഷിക്കാന്‍ വേണ്ടി മുഖ്യമന്ത്രി ചരിത്രം മറന്ന് സംസാരിച്ചു. ചരിത്രത്തില്‍ ഇടം നേടിയ നടരാജപിള്ളയുടെ കുടുംബത്തെ ആര്‍ക്കുവേണ്ടെങ്കിലും ബിജെപി സംരക്ഷിക്കുമെന്ന് കുമ്മനം പറഞ്ഞു.

പേരൂര്‍ക്കടയില്‍ നടരാജപിള്ളയുടെ കുടുംബാംഗങ്ങള്‍ താമസിക്കുന്ന വീട്ടിലെത്തി വിവരങ്ങള്‍ ആരാഞ്ഞു. നടരാജപിള്ളയുടെ മകന്‍ വെങ്കിടേഷുമായി കുമ്മനം ഏറെനേരം സംസാരിച്ചു. തുടര്‍ന്ന് വി.വി. രാജേഷിന്റെ നിരാഹാരപ്പന്തലില്‍ പി.എസ്. നടരാജപിള്ള അനുസ്മരണം കുമ്മനം നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. നടരാജപിള്ളയുടെ ചിത്രത്തില്‍ ഹാരാര്‍പ്പണവും നടത്തി.

വി.വി. രാജേഷിന്റെ സമരപ്പന്തലിലെത്തിയ നടരാജ പിള്ളയുടെ മകന്‍ വെങ്കിടേഷ്, ചെറുമകന്‍ വരദന്‍, സഹോദരി പുത്രി രാഗിണി ആര്‍. പിള്ള, ചെറുമകന്‍ മുരുകന്‍ എന്നിവരെ കുമ്മനം ആദരിച്ചു. നിരാഹാര സത്യഗ്രഹം നടത്തുന്ന വി.വി. രാജേഷ്, ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം വി. മുരളീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്‍, കെ. സുരേന്ദ്രന്‍, ബിജെപി വക്താവ് അ ഡ്വ.ജെ.ആര്‍. പത്മകുമാര്‍, ജി ല്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ്, സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, മണ്ഡ ലം പ്രസിഡന്റ് ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related News from Archive
Editor's Pick