ഹോം » പ്രാദേശികം » കോട്ടയം » 

രജിസ്ട്രേഷന്‍-ധനകാര്യ വകുപ്പുകളുടെ ഒരേ ദിവസമിറക്കിയ ഉത്തരവ്‌ വിവാദമാകുന്നു

July 9, 2011

എരുമേലി: സബ്‌രജിസ്ട്രാര്‍ ഓഫീസ്‌ കൂവപ്പള്ളിയിലേക്ക്‌ മാറ്റുന്നതുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍ വകുപ്പും ധനകാര്യ വകുപ്പും സംയുക്തമായി ഒരേ ദിവസം ഉത്തരവിറക്കിയ നടപടി വിവാദത്തിലേക്ക്‌. ഓഫീസ്‌ മാറ്റണമെന്നാവശ്യപ്പെട്ട്‌ രജിസ്ട്രേഷന്‍ പകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പള്ളിക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. എന്നാല്‍ കോടതി ഈ ഹര്‍ജി നിരീക്ഷിക്കാന്‍ സര്‍ക്കാരിനും രജിസ്ട്രേഷന്‍ വകുപ്പിനു നോട്ടീസ്‌ അയച്ചു കൊടുക്കുന്നതിനിടയിലാണ്‌ രണ്ടാം തീയതി രണ്ടു വകുപ്പുകളും ചേര്‍ന്ന്‌ ഓഫീസ്‌ കൂവപ്പള്ളിയിലേക്ക്‌ മാറ്റാനുള്ള ഉത്തരവ്‌ ഇറക്കിയിരിക്കുന്നതെന്ന്‌ ജില്ലാ പഞ്ചായത്തംഗം അഡ്വ.പി.എ.സലീം പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഓഫീസ്‌ മാറ്റാന്‍ കോടതി ഉത്തരവുണ്ടെന്ന തെറ്റിദ്ധാരണാജനകമായ റിപ്പോര്‍ട്ട്‌ കാട്ടിയാണ്‌ കഴിഞ്ഞദിവസം ഓഫീസ്‌ മാറ്റത്തിനായി എരുമേലിയിലെത്തിയത്‌. സര്‍ക്കാര്‍ ഓഫീസ്‌ മാറ്റത്തിന്‌ ധനകാര്യ വകുപ്പിന്‍റെ അനുമതി വേണമെന്ന ആവശ്യം കൂടി ഇതിണ്റ്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കണ്ടെത്തിയതിണ്റ്റെ അടിസ്ഥാനത്തിലാണ്‌ ഇത്തരം നടപടി. ഓഫീസ്‌ മാറ്റത്തിനായി സര്‍ക്കാര്‍ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ വന്‍തോതില്‍ ഗൂഢാലോചന നടത്തിയതിണ്റ്റെ ഉദാഹരണമാണിത്‌.

Related News from Archive
Editor's Pick