ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുലിന്റെ ഭൂകമ്പ പ്രസംഗത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒടുവില്‍ ഭൂമി കുലുങ്ങിയെന്ന് കഴിഞ്ഞ ദിവസത്തെ ഭൂകമ്പത്തെ പരാമര്‍ശിച്ച് മോദി പറഞ്ഞു. ”വളരെ നേരത്തെ മുന്നറിയിപ്പ് ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇപ്പോള്‍ ഭൂകമ്പമുണ്ടായതെന്ന് ഞാന്‍ അമ്പരന്നു. ഭൂമിയെ ദേഷ്യം പിടിപ്പിച്ച എന്തോ ഒരു കാരണമുണ്ട്.
അഴിമതിയില്‍ വരെ സേവനത്തിന്റെ അര്‍ത്ഥം കണ്ടെത്തുമ്പോള്‍ ഭൂമി വിഷമത്താല്‍ വിറക്കുന്നു”. നയപ്രഖ്യാപന പ്രസംഗത്തിനുള്ള മറുപടിക്കിടെ മോദി ചൂണ്ടിക്കാട്ടി.
മോദി അഴിമതി നടത്തിയതിന് തന്റെ കയ്യില്‍ തെളിവുണ്ടെന്നും താന്‍ സംസാരിച്ചാല്‍ ഭൂകമ്പമുണ്ടാകുമെന്നും രാഹുല്‍ നേരത്തെ പ്രസംഗിച്ചിരുന്നു.
അഴിമതിയുടെ ഇംഗ്ലീഷ് വാക്കായ സ്കാം എന്നതിന് സമാജ്വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, അഖിലേഷ്, മായാവതി എന്ന് മോദി നിര്‍വ്വചനം നല്‍കിയിരുന്നു. ഇതിന് മറുപടിയായി സ്കാം എന്നതിന് സര്‍വ്വീസ്(സേവനം), കറേജ് (ധൈര്യം), എബിലിറ്റി (ശേഷി), മോഡസ്റ്റി (വിനയം) എന്നിങ്ങനെ രാഹുല്‍ നിര്‍വ്വചനം നല്കി. രണ്ട് പ്രസംഗങ്ങളും സൂചിപ്പിച്ചായിരുന്നു മോദിയുടെ പരിഹാസം. എങ്ങനെയാണ് അഴിമതിക്ക് നല്ല അര്‍ത്ഥം കണ്ടെത്താന്‍ സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: