രവിപുരം ശ്മശാനത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണം: വിഎച്ച്പി

Sunday 10 July 2011 9:39 am IST

കൊച്ചി: രവിപുരം ശ്മശാനത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും നവീകരണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന്‌ ആരംഭിക്കണമെന്നും വിശ്വഹിന്ദുപരിഷത്ത്‌ ജില്ലാ സെക്രട്ടറി എസ്‌.സജി ആവശ്യപ്പെട്ടു. കൊച്ചി കോര്‍പ്പറേഷനോളംതന്നെ പഴക്കമുള്ള പ്രസ്തുത ശ്മശാനം ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നവീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ജനപ്രതിനിധികള്‍, വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍, റെസിഡന്റ്സ്‌ അസോസിയേഷനുകള്‍ എന്നിവരുടെ യോഗം ഇന്ന്‌ വൈകിട്ട്‌ 3 ന്‌ പനമ്പിള്ളിനഗര്‍ ആന്ധ്രാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഹാളില്‍ വിളിച്ചുചേര്‍ക്കാന്‍ വിശ്വഹിന്ദുപരിഷത്ത്‌ പനമ്പിള്ളിനഗര്‍ പ്രഖണ്ഡ്സമിതി സമ്മേളനം തീരുമാനിച്ചു.
പ്രഖണ്ഡ്‌ പ്രസിഡന്റ്‌ കെ.വിശ്വനാഥന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി രാധാകൃഷ്ണന്‍, ജില്ലാ ട്രഷറര്‍ എസ്‌.രാജേന്ദ്രന്‍, വി.ഗോപിനാഥ്‌, രാധാ രാജഗോപാല്‍, അനിത കിഷോര്‍, വി.സോമന്‍, എം.വേണുഗോപാല്‍, കെ.അച്ചുതന്‍, മനോജ്‌ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.