കോഴിക്കോട്: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര ക്ഷേമ സമിതി ഏര്‍പ്പെടുത്തിയ മൃത്യുഞ്ജയ പുരസ്കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്. പതിനൊന്നായിരത്തി ഒരുന്നൂറ്റി പതിനൊന്ന് രൂപയും ശില്പവും പ്രശസ്തിപത്രവും പൊന്നാട യുമടങ്ങുന്നതാണ് പുരസ്കാരം.
23ന് രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമര് പ്പിക്കും. പത്മശ്രീ പുരസ്കാ രത്തിന് അര്‍ഹരായ ഗുരു ചേമ ഞ്ചേരി കുഞ്ഞിരാമന് നായര്‍, മീനാക്ഷി അമ്മ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. എം.ആര്. രാഘവവാര്യര്, യു.കെ. രാഘവന് എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തതെന്ന് ക്ഷേത്ര ക്ഷേമസമിതി സെക്രട്ടറി മുരളീധരന് കൊല്ല്യേടത്ത്, ഹരിഹരന് പൂക്കാട്ടില്‍, രഞ്ജിത്ത് കുനിയില്‍, സദാനന്ദന് അഭിരാമം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: