പുതുപ്പാടി: റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ നെല്‍വയല്‍ മണ്ണിട്ടു നികത്തുന്നതായി പരാതി. പെരുമ്പള്ളി 21/6 മുതല്‍ പുത്തലത്ത്കണ്ടി വരെയുള്ള റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ ഒരേക്കര്‍ നെല്‍വയല്‍ മണ്ണിട്ട് നികത്താനാണ് നീക്കം.
വയല്‍ മണ്ണിട്ടു നികത്താനുള്ള ഭൂമാഫിയകളുടേയും റോഡ് നിര്‍മ്മാണ കമ്മിറ്റിയുടെയും നീക്കം ഉപേക്ഷിക്കണമെന്ന് കുറുവേടത്ത് കുന്ന് നീര്‍ത്തട സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തിയും നേതാക്കളുടെ ഒത്താശയോടും കൂടി നടത്തുന്ന ഈ പ്രവൃത്തി ഇനിയും ആവര്‍ത്തിച്ചാല്‍ അതിനെ നിയമപരമായി നേരിടുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 201314 വര്‍ഷത്തില്‍ ആര്‍ഡിഒ, കലക്ടര്‍, പോലീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവന്, ജിയോളജി എന്നീ സ്ഥലങ്ങളില്‍ പരാതി നല്‍കുകയും കുന്ന് ഇടിക്കുന്നതും, നെല്‍വയല്‍ നികത്തുന്നതും നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. യോഗത്തില്‍ പ്രസിഡന്റ് ഷമീര്‍ കുറുവേടത്ത്കുന്ന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇ.പി. ഗംഗാധരന് സ്വാഗതവും, ശ്രീജിത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: