ഹോം » പ്രാദേശികം » എറണാകുളം » 

സിഗ്നലിന്റെ അപാകത: കുണ്ടന്നൂരില്‍ അപകടം പതിവാകുന്നു

July 10, 2011

മരട്‌: സിഗ്നല്‍ പ്രവര്‍ത്തിപ്പിക്കുന്നതിലെ പാകപ്പിഴ മൂലം ബൈപ്പാസിലെ പ്രധാന ജംഗ്ഷനായ കുണ്ടന്നൂരില്‍ അപകടം പതിവാക്കുന്നു. കഴിഞ്ഞ രണ്ടുദിവസമായി ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റുകള്‍ ശരിയായ വിധത്തിലല്ല പ്രവര്‍ത്തിക്കുന്നത്‌. ഒരേസമയം പച്ച ലൈറ്റുകളും ചുവപ്പുലൈറ്റും തൊളിയുന്നത്‌ വാഹന ഡ്രൈവര്‍മാര്‍ക്ക്‌ പലപ്പോഴും ആശയകുഴപ്പം ഉണ്ടാക്കുന്നുണ്ട്‌. ഇതാണ്‌ കൂട്ടിയിടിയും മറ്റും ഉണ്ടാവാന്‍ കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സിഗ്നല്‍ ലൈറ്റിന്റെ അപാകതകാരണം ഇന്നലെ കുണ്ടന്നൂര്‍ ജംഗ്ഷനില്‍ ഓട്ടോ തൊഴിലാളികളും, ട്രാഫിക്‌ പോലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ജില്ലാകളക്ടറുടെ കാര്‍ കടത്തിവിടാന്‍ ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി എന്ന കാരണം പറഞ്ഞ്‌ ഒട്ടോതൊഴിലാളികള്‍ ട്രാഫിക്ക്‌ വാര്‍ഡനുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. ഒടുവില്‍ മരട്‌ നഗരസഭാചെയര്‍മാനും മറ്റും ഇടപെട്ട്‌ സംഘര്‍ഷം അവസാനിപ്പിക്കുകയായിരുന്നു.

Related News from Archive
Editor's Pick