കോഴിക്കോട്: ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കനോലികനാലിനെ സംരക്ഷിക്കാന്‍ മനുഷ്യതടയണ തീര്‍ക്കും. ബിജെപി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ജലസ്വരാജ് പ്രവര്‍ത്തനത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായാണ് കനോലി കാനാലിന്റെ കാരപ്പറമ്പ് മുതല്‍ എരഞ്ഞിപ്പാലം വരെയുള്ള ഭാഗത്ത് മനുഷ്യതടയണ തീര്‍ക്കുക.
മനുഷ്യതടയണയുടെ പ്രവര്‍ത്തനത്തിനുവേണ്ടി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. യോഗം ബിജെപി ജില്ലാപ്രസിഡന്റ് ടി.പി. ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. ജലസ്വരാജ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. ജിജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി സി.പി. സതീശന്, കൗണ്‍സിലര്‍ ഇ. പ്രശാന്ത്കുമാര്‍, സി.പി. രാജഗോപാല്‍, എ. ദിനേശന്, ടി. ചക്രായുധന്‍ എന്നിവര്‍ പ്രസംഗിച്ചു. പരിസ്ഥിതി പ്രവര്ത്തകന് സിപിഇ രാജഗോപാല്‍ ചെയര്‍മാനായും കൗണ്‍സിലര്‍ നവ്യഹരിദാസിനെ ജനറല്‍ കണ്‍വീനറുമായും യോഗം തെരഞ്ഞെടുത്തു. കാരപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ 19ന് വൈകീട്ട് 4 മണിക്ക് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: