ഹോം » ലോകം » 

ജപ്പാനില്‍ ശക്തമായ ഭൂകമ്പം

July 10, 2011

ടോക്യോ: ജപ്പാന്റെ വടക്കുകീഴക്കന്‍ പ്രദേശത്ത്‌ റിക്ടര്‍ സ്കെയിലില്‍ 7.1 രേഖപ്പെടുത്തിയ ശക്തിയേറിയ ഭൂചലനം അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന്‌ അവിടെ സുനാമി മുന്നറിയിപ്പ്‌ നല്‍കിയെങ്കിലും പിന്നീട് പിന്‍‌വലിച്ചു. സെന്റായി നഗരത്തിന്‌ 143 മെയില്‍ അകലെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. നാലു മാസം മുമ്പ് ഭൂകമ്പം നാശം വിതച്ച മിയാഗി, ഫുക്കുഷിമ എന്നിവിടങ്ങളിലാണ്‌ സുനാമി മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌. മുന്‍കരുതലെന്ന നിലയ്ക്ക്‌ ഫുകുഷിമ ആണവ പ്ലാന്റില്‍ നിന്നു തൊഴിലാളികളെ ഒഴിപ്പിച്ചു.

50 സെന്റീമീറ്റര്‍ വരെ നീളമുള്ള സുനാമി തിരമാലകള്‍ ആഞ്ഞടിച്ചേക്കാമെന്നാണ്‌ മീറ്റിരിയോളജിക്കല്‍ അധികൃതരുടെ മുന്നറിയിപ്പ്‌.

Related News from Archive
Editor's Pick