ഹോം » പ്രാദേശികം » വയനാട് » 

പൊന്‍കുഴി തിറ മഹോല്‍സവത്തിന് തിങ്കളാഴ്ച കൊടിയേറും

February 12, 2017

ബത്തേരി.രാമായണ കഥകളാല്‍ സമ്പന്നമായ പൊന്‍കുഴി ശ്രീരാമ-സീതാ ക്ഷേത്രത്തിലെ തിറമഹോല്‍സവത്തിന് ഇന്ന് കൊടിയേറും. ഇന്ന് രാവിലെ 11 മണിയോടെ ക്ഷേത്ര സമിതി പ്രസിഡണ്ട് കെ ജി.ഗോപാല പിളള കൊടി ഉയര്‍ത്തുന്നതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. പുരാതന വയനാടിന്റെ നിരവധി പൗരാണിക മുദ്രകളില്‍ പ്രധാനമായ ഒന്നാണ് പൊന്‍ കുഴിയിലെ ഈ ക്ഷേത്ര സമുച്ചയം.ശ്രീരാമന്‍ ഉപേക്ഷിച്ച ഗര്‍ഭിണിയായ സീതാ ദേവി എത്തിപ്പെട്ട വനമേഖലയാണിതെന്നാണ് ഐതീഹ്യം.ദുഖിതയായ ദേവിയുടെ കണ്ണുനീര്‍ വീണ് രൂപപ്പെട്ടതാണ് സീതാ ദേവി ക്ഷേത്രത്തോട് ചേര്‍ന്ന ജലാശയം എന്നാണ് വിശ്വാസം. ശ്രീരാമദേവന്റെ യാഗാശ്വത്തെ മുനികുമാരന്‍ മാര്‍ ബന്ധിച്ചുവെന്ന് വിശ്വസിക്കുന്ന രാം പളളിയും ഈ ക്ഷേത്ര സമുച്ചയത്തിന് വിളിപ്പാട് അകലെയാണ്.ഫെബ്രുവരി ഇരുപത്,ഇരുപത്തി ഒന്ന് തീയ്യതികളിലാണ് തിറ മഹോല്‍സവം.ഇരുപതിന് വൈകിട്ട് ഏഴ് മണിയോടെ കല്ലൂര്‍ തേക്കുമ്പറ്റ ക്ഷത്രത്തില്‍ നിന്ന് വരുന്ന താലപ്പൊലിയും കാവടിയാട്ടവും ആഘോഷങ്ങളിലെ പ്രധാന ഇനമാണ്. അന്ന് രാത്രി പത്ത് മണിക്ക് വെളളാട്ടും പുലര്‍ ച്ചെ രണ്ട് മണിക്ക് തിറയാട്ടവും നടത്തും.പുരാതന ജൈന കുടിയിരുപ്പുകളില്‍ പ്രമുഖസ്ഥാനം അലങ്കരിക്കുന്ന ദേവസ്ഥാനം കൂടിയാണ് പൊന്‍ കുഴിയിലെ ഈ ക്ഷേത്രം.

Related News from Archive
Editor's Pick