ഹോം » പ്രാദേശികം » വയനാട് » 

പഠന വായ്പ: ജീവനൊടുക്കിയ വീട്ടുകാര്‍ക്ക് വീണ്ടും നോട്ടീസ്

February 12, 2017

പുല്‍പ്പള്ളി : പഠന വായ്പാതിരിച്ചടവിന് വഴിയില്ലാതെ വന്നതോടെ ജീവനൊടുക്കിയ കേളക്കവലയിലെ തുമരക്കാലായില്‍ സജീവന്റെ മകന്‍ സജിത്തിന്റെ പേരിലുളള വായ്പാകുടിശ്ശിക തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് വീട്ടുകാര്‍ക്ക് വീണ്ടും നോട്ടീസ്. ഫെബ്രുവരി പതിമൂന്നിന് ബാങ്കില്‍ നടക്കുന്ന അദാലത്തില്‍  ഇത് തീര്‍പ്പാക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബി.എസ്.സി നേഴ്‌സിങ്ങ് പഠനം കഴിഞ്ഞിട്ടും ജോലി കിട്ടാതെ വന്നതോടെയാണ് രണ്ടര വര്‍ഷം മുമ്പ് സജിത്ത് ബാംഗ്ലൂരില്‍ വെച്ച് ജീവനൊടുക്കിയത്. പഠന ആവശ്യത്തിന് കനറാ ബാങ്കിന്റെ പുല്പളളി ശാഖയില്‍ നിന്ന് എടുത്ത മൂന്നര ലക്ഷം രൂപ പത്ത് ലക്ഷത്തി പതിനോരായിരം രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഈ തുകയാണ് തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെടുന്നത്.നിത്യരോഗിയായ അച്ഛന്‍ സജീവന് ഈ തുക തിരിച്ചടയ്ക്കാന്‍ ഒരു മാഗ്ഗര്‍വുമില്ല.ഈ കാര്യങ്ങള്‍ എല്ലാം രേഖപ്പെടുത്തി ബാങ്ക് അധികൃതര്‍ക്കും ഗവണ്‍മെന്റിലേക്കും നിരവധി നിവേദനങ്ങളും നല്‍കിയതാണ്.ഈ വായ്പ എഴുതി തളളാന്‍ വേണ്ട സഹായങ്ങള്‍ ചെയ്ത് തരാമെന്ന് പലരും ഉറപ്പും നല്‍കിയതാണ് ബാങ്ക് അധികൃതര്‍ പോലും അന്ന് സഹായം വാഗ്ദാനം ചെയ്തതാണ്..ടാക്‌സി ഡ്രൈവറായിരുന്ന സജീവന്റെ ഭാര്യയും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചതാണ്. ഈ കടം മുഴുവനായും ഒഴിവാക്കി കൊടുക്കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറാകണമെന്ന് എഡ്യൂക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസ്സോസിയേഷന്‍ മേഖലാ പ്രസിഡണ്ട് ജോസ് കടുപ്പിലും ആവശ്യപ്പെടുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick