ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

Sunday 12 February 2017 9:13 pm IST

മാനന്തവാടി ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.തൊട്ടില്‍പ്പാലം പൂതം പാറപ്ലാമൂട്ടില്‍ തോമസിന്റെ മകന്‍ വിപിന്‍(25) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ എട്ടു മണിയോടെ വെള്ളമുണ്ടമംഗലശ്ശേരിയിലായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റ ഇയാളെ മാനന്തവാടിജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. മാതാവ് ആനി ഒരു സഹോദരിയുണ്ട്