കരുനാഗപ്പള്ളി: തഴവ നോര്‍ത്ത് എല്‍പി സ്കൂള്‍ സാമൂഹിക വിരുദ്ധര്‍ തല്ലിതകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സ്കൂളിനു നേരേ അക്രമമുണ്ടായത്. അക്രമത്തില്‍ സ്കൂള്‍ കെട്ടിടത്തിന്റെ ഓടുകളും കസേര, ഡസ്ക്ക് ഉള്‍പ്പെടെ ഉപകരണങ്ങളും തകര്‍ന്നിട്ടുണ്ട്. ശബ്ദം കേട്ട് സമീപവാസികള്‍ ഓടി കൂടി യപ്പോള്‍ മൂന്നു പേര് സ്കൂളിലെ ഉപകരണങ്ങള്‍ നശിപ്പിയ്ക്കുന്നതാണ് കണ്ടത്. അക്രമികളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും രണ്ടുപേര്‍ ഓടിരക്ഷപെട്ടു. സ്കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന ആശാരി തൊടിയില്‍ സ്റ്റെല്ലാ മേരിയുടെ മകന് അരുള്‍ദാസിനെ (19) നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പ്രതികള്‍ കഞ്ചാവിന്റെ ലഹരിയിലായിരുന്നതായി പറയപ്പെടുന്നു. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നതായും ഇവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്തതായും ഓച്ചിറ എസ്ഐ വിനോദ്ചന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: