ഹോം » വാര്‍ത്ത » പ്രാദേശികം » വയനാട് » 

പുളിയാർമല കൃഷ്ണഗൗഡർഹാളിൽ കെ.പി.എ.സി.യുടെ നാടകം ചൊവ്വാഴ്ച

February 13, 2017
കല്പറ്റ: കായംകുളം കെ.പി.എ.സി.യുടെ ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു’ എന്ന നാടകം ചൊവ്വാഴ്ച ആറുമണിക്ക് പുളിയാർമല കൃഷ്ണഗൗഡർഹാളിൽ അരങ്ങേറും. കൈനാട്ടി പത്മപ്രഭാ പൊതുഗ്രന്ഥാലയത്തിന്റെ ധനശേഖരണാർഥമാണ് നാടകം അവതരിപ്പിക്കുന്നത്. സംഭാവക്കൂപ്പണുകളിലൂടെയാണ് പ്രവേശനം.
 കെ.പി.എ.സി.യുടെ 64-ാമത് നാടകമാണിത്. വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിന്റെ നാടകാവിഷ്കാരമാണിത്. 6.15-നു മാതൃഭൂമി ഡയറക്ടർ (മാർക്കറ്റിങ് ആന്റ് ഇലക്ടോണിക് മീഡിയ) എം.വി. ശ്രേയാംസ്കുമാർ ഉദ്ഘാടനം ചെയ്യും.
അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick