കൊടുവള്ളി: കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നതായി ബി.ജെ.പി.ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് പറഞ്ഞു. അയ്യങ്കാളി പദ്ധതി കൊടുവള്ളി നഗരസഭയില്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി, കൊടുവള്ളി നഗരസഭാ കമ്മിറ്റി നടത്തിയ നഗരസഭാ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേന്ദ്രാവിഷ്കൃത പദ്ധതിയായ അംബേദ്കര്‍ പദ്ധതിയുടെ പേര് മാറ്റി അയ്യങ്കാളി പദ്ധതിയാക്കി നടപ്പാക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അപലപനീയമാണ്.നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി കൊടുവള്ളി നഗരസഭയില്‍ ഉടന്‍ നടപ്പാക്കണമെന്നും ടി.പി ജയചന്ദ്രന് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന നടപ്പാക്കുക, പൊളിച്ചു നീക്കിയ കൊടുവള്ളി മുഗാസ്പത്രി കെട്ടിടം പുനഃസ്ഥാപിക്കുക, ക്ഷീരകര്‍ഷകരെ സഹായിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, പുഴയോരം കയ്യേറുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുക, നഗരസഭയില്‍ പൊതുശ്മശാനം നിര്‍മിക്കുക, വാവാട് നീരിട്ടിപ്പൊയില് പട്ടികജാതി ശ്മശാനത്തില്‍ നടക്കുന്ന അനധികൃത നിര്‍മാണവും കയ്യേറ്റവും നിര്‍ത്തലാക്കുക, നരസഭ ശുചീകരണ തൊഴിലാളികളെ പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിച്ച് അവരെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിലനിര്‍ത്തുക തടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനം ബി.ജെ.പി. ഭാരവാഹികള്‍ നഗരസഭ ചെയര്‍ പേഴ്സണ്‍ സമര്‍പ്പിച്ചു.
ബി.ജെ.പി.നഗരസഭാ കമ്മിറ്റി പ്രസിഡന്റ് കെ.വി.അരവിന്ദാക്ഷന് അധ്യക്ഷത വഹിച്ചു.ബിജു പടിപ്പുരക്കല്‍, പി.ടി.സദാശിവന്, ഷിജുകുമാര്‍, ഷിബു പോര്‍ങ്ങോട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജനറല്‍ ബോഡി യോഗം
കോഴിക്കോട്: ഒരുമ റസിഡന്‍സ് അസോസിയേഷന് ജനറല്‍ ബോഡി യോഗം നടത്തി. എന്‍.വി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികള്‍ അഡ്വ. ജ്യോത്സ്ന (പ്രസിഡന്റ്), കെ. മുഹമ്മദ് ഹാരിസ്, വി. പി. രാജീവ്, സത്യന് മൂത്തറയില്, മധുശാന്ത് പി (വൈസ് പ്രസിഡന്റ്), എം. വാസന്തി (സെക്രട്ടറി), ബാബു സെബാസ്റ്റ്യന്‍, അബ്ദുള്‍ സമദ്, ഉല്ലാസ് ബാബു, മോഹന്‍ ദാസ് (ജോ. സെക്രട്ടറി), അനില്‍ ആലശ്ശേരി(ട്രഷറര്‍).
ഭാരവാഹികള്‍
കോഴിക്കോട്: കാലിക്കറ്റ് റിസര്‍ച്ച് സെന്റര്‍ ഭാരവാഹികളായി ഡോ.ടി. കെ. അബ്ദുള്‍ റസാഖ് (പ്രസിഡന്റ്), ചെറിയാന് തോട്ടുങ്കല്‍ (വൈ.പ്രസിഡന്റ്), എ. സാജു (സെക്രട്ടറി), വി.കെ, റിജേഷ് (ജോ. സെക്രട്ടറി), ഇ. രമേശ്കുമാര്‍(ട്രഷറര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: