ഹോം » വാര്‍ത്ത » പ്രാദേശികം » വയനാട് » 

ജാമ്യത്തിന്റെ പേരില്‍ മുത്തശ്ശിക്കും മകള്‍ക്കും മര്‍ദ്ദനം

February 14, 2017

കാട്ടിക്കുളം:ജാമ്യത്തിന്റെ പേരില്‍ മുത്തശ്ശിക്കും മകള്‍ക്കും മര്‍ദ്ധനം. കഴിഞ്ഞ ബുധനാഴ്ച്ച രാത്രി എട്ടുമണിയോട് കൂടിയാണ് സംഭവം.തോല്‍പ്പെട്ടിയില്‍ കൊല്ലപ്പെട്ട തോമസിന്റെ ബന്ധുക്കള്‍ അരണപ്പറ വാകേരി വിട്ടിലെ 85 വയസുള്ള എങ്കിട്ടി അവ്വയേയും മകള്‍ അമ്മിണി 63 എന്നിവരേയും വിട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചു . അമ്മിണിയുടെ കൈക്ക് വടികൊണ്ടുള്ള അടി കൊണ്ട് ചതവ് പറ്റിയിട്ടുണ്ട്.മുത്തശ്ശിയേയും മര്‍ദ്ധിച്ച് പുറത്താക്കി . 15 ഓളം അക്രമിസംഘം ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്. 5 ദി വസത്തോളം മാനന്തവാടി ജില്ല ആശുപത്രിയില്‍ ഇവര്‍ ചികിത്സയിലായിരുന്നു.വര്‍ ഇ പോള്‍ ബ’സുവീടുകളിലാണ് താമസിക്കുന്നത് വിട്ടില്‍ പോകാന്‍ പേടിയാണെന്നും മുത്തശ്ശിമാര്‍ പറയുന്നു.ഒരു പവന്റെ ആഭരണവും അരിയും നഷ്ടമായി. മുത്തശ്ശിമാരുടെ പേരില്‍ പോലിസ് കൗണ്ടര്‍ കേസ് എടുത്തിട്ടുണ്ടെന്നാണ് സൂചന .കോട തി ജാമ്യം നല്‍കിയ പ്രതിയേയും ഇവര്‍ മര്‍ദ്ദിചെന്ന്പറയുന്നു.സ്ത്രികളുള്‍പ്പെടെ ‘കണ്ടാലറിയാവുന്നവരുടെ പേര് ഇവര്‍ പോലിസിനോട് പറഞ്ഞിട്ടുണ്ട്.വിടിന്റെ പൊട്ടിച്ച’ ജനല്‍ചില്ലുകളും വടിയും കല്ലുമെല്ലാം ആസ്പത്രിയില്‍ നിന്നും തിരികെ എത്തിയപ്പോഴെക്കും ആരോ വ്യത്തിയാക്കിയിരുന്നു. വനിതാക്കമ്മിഷനും മാനന്തവാടി ഡിവൈഎസ്പിക്കും ഡി ജി പി ക്കും പരാതി നല്‍കിയിട്ടുണ്ട്. കേസ് ഒതിക്കിതിര്‍ക്കാന്‍ പോലീസ് ഈ അമ്മമാരെ നിര്‍ബന്ധിക്കുന്നതായും ആരോപണമുണ്ട്.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വയനാട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick