ഹോം » പ്രാദേശികം » വയനാട് » 

ആദിവാസി സംഘം ബ്ളോക്ക് ഓഫീസ് മാർച്ച് നടത്തി

February 14, 2017

മാനന്തവാടിഎസ്.ടിവിദ്യാർഥികള്ക്ക് അനുവദിച്ച ഫണ്ട് തട്ടിയെടുക്കാൻ ശ്രമിച്ച മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത് ഭരണസമിതി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ആദിവാസി സംഘം മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധർണ

കേരള ആദിവാസി സംഘം മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

ബ്ളോക്ക് പഞ്ചായത്ത് പട്ടികവർഗ ഉപ പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ വിദ്യാർഥികൾക്ക് എൻട്രൻസ് പരിശീലനം നൽകി എന്ന പേരിലാണ് തട്ടിപ്പ് നടന്നത്സ്വകാര്യ ഏജൻസി ക്ളാസ് നടത്തിയതായി കാണിച്ച വ്യാജ ഹാജർ പുസ്തകം ഉൾപ്പെടെ ഫണ്ട് അനുവദിക്കാൻ ശുപാർശ ചെയ്യുകയാണ് ഭരണസമിതി ചെയ്തത്ആദിവാസികൾ എല്ലായിടത്തും ഇത്തരത്തിൽ കബളിപ്പിക്കപ്പെടുന്ന സ്ഥിതിയുണ്ട്ആദിവാസി വഞ്ചന കാട്ടിയ ബ്ളോക്ക് പഞ്ചായത്ത് ഭരണസമിതിയ്ക് ഇനി തുടരാൻ അർഹതയില്ലെന്ന് ധർണാ സമരം വിലയിരുത്തി.

ആദിവാസി സംഘം ജില്ലാ പ്രസിഡന്റ് പാലേരി രാമൻ ഉദ്ഘാടനം ചെയ്തുമണ്ഡലം പ്രസിഡന്റ് രാജൻ കൊല്ലിയിൽ അധ്യക്ഷത വഹിച്ചുആദിവാസി സംഘം ജില്ലാ സെക്രട്ടറി ബാബു പടിഞ്ഞാറത്തറബി.ജെ.പി മാനന്തവാടി മണ്ഡലം പ്രസിഡന്റ് കണ്ണൻകണിയാരം എന്നിവർ സംസാരിച്ചു.

Related News from Archive
Editor's Pick