സെക്യൂരിറ്റി ജീവനക്കാര്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി 

Tuesday 14 February 2017 7:32 pm IST

കല്‍പറ്റ: മേപ്പാടി വിംസ് ആശുപത്രിയിലും കോളേജിലും ജോലി ചെയ്യുന്ന നൂറോളം വരുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതിലും പിടിച്ചു വെച്ച പി.എഫ്. വിഹിതം ഓഫിസില്‍ അടക്കാത്തതിലും ബോണസ് നല്‍കാത്തതിലും പ്രതിഷേധിച്ച് തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സെക്യൂരിറ്റി എംപ്ലോയിസ് ഫെഡറേഷന്‍ സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ടി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ. രാജപ്പന്‍ , സി.വി. ഉണ്ണികൃഷ്ണന്‍, റാബിയ , ടി. ശങ്കരന്‍, സി. ഗ്രേസി അബ്രഹാം, സെയ്ത്, കൃഷ്ണന്‍ കുട്ടി, ഗിരീഷ്, പി.സി. ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു.