കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിലേക്ക് വാഹന പ്രവേശനം നിരോധിച്ച് വാക്കിംഗ് സ്ട്രീറ്റാക്കി മാറ്റാനുള്ള നടപടിയുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എസ്എം സ്ട്രീറ്റ് യൂണിറ്റ് യോഗം തീരുമാനിച്ചു. അടിക്കടി വ്യാപാരം കുറഞ്ഞുവരുന്ന മിഠായിതെരുവിലേക്ക് വാഹന പ്രവേശനം തടയുന്നത് വീണ്ടും വ്യാപാരം കുറയ്ക്കുമെന്ന് യോഗം വിലയിരുത്തി. കോയന്‍കോ ബസാര്‍, ഗ്രാന്റ് ബസാര്‍, ലാന്റ് വേള്‍ഡ് സെന്റര്‍, എംഇഎ കോംപ്ലക്സ് എന്നിവിടങ്ങളില്‍ തന്നെ മുന്നൂറോളം കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്.
യോഗത്തില്‍ പ്രസിഡന്റ് എവിഎം കബീര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷഫീഖ് പട്ടാട്ട്, എം.കെ. ഇക്ബാല്‍, റഹിം അണ്ടിക്കോട്, കെ. മുസ്തഫ, രാഖി ചിത്തേന്ദ്രന്, സിറാജുദ്ദീന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: