ഇടുക്കി: കെഎസ്ആര്‍ടിസിയുടെ വിവിധ വര്‍ക്ക് ഷോപ്പുകളിലായി താല്‍ക്കാലിക പെര്‍മിറ്റ് ലഭിച്ചതുള്‍പ്പെടെ 240 ബസുകള്‍ക്ക് പുതുതായി പെര്‍മിറ്റ് ലഭിക്കാനുണ്ട്. ഈ വിവരം കെഎസ്ആര്‍ടിസി അധികൃതര്‍ പൂഴ്ത്തി. ഇവയില്‍ നൂറോളം ബസുകള്‍ക്കാണ് താത്ക്കാലിക പെര്‍മിറ്റുള്ളത്.
എന്നാല്‍, ബോഡി നിര്‍മ്മിച്ചത് കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പിന്റെ നിയമം ലംഘിച്ചായതിനാല്‍ ഇവ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പൂനെയിലെ ബോഡി ബില്‍ഡിങ് അതോറിറ്റിയില്‍ കെഎസ്ആര്‍ടിസി പ്രതിനിധികള്‍ എത്തി കെഎസ്ആര്‍ടിസി ബസുകളുടെ ബോഡി മോഡലുകള്‍ പ്രദര്‍ശിപ്പിച്ച് വര്‍ക്ക്ഷോപ്പുകള്‍ക്ക് അംഗീകാരം നേടേണം. ഇതിനായി ഒരു ശ്രമവും നടത്തുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: