ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

Wednesday 15 February 2017 8:05 pm IST

ബത്തേരി: കല്ലൂരില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. മൂലങ്കാവ് തേലക്കാട്ടില്‍ പരേതനായ ജോര്‍ജ്ജിന്റെ മകന്‍ മനു ജോര്‍ജ്ജ് (30) മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 3.30 നായിരുന്നു അപകടം. മനുവിന്റെ വിവാഹം ഉടന്‍ നടത്താന്‍ നിശ്ചയിച്ചിരുന്നതാണ്. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രി യില്‍ സൂക്ഷിച്ചിരിക്കയാണ്. മാതാവ് സെലിന്‍, സഹോദരി നിമ്മി (സ്റ്റാഫ് നേഴ്‌സ് കുവൈത്ത്)