ഹോം » പ്രാദേശികം » വയനാട് » 

 ഗ്രാമപഞ്ചായത്ത് ഭരണം അവതാളത്തിലെന്ന്

February 15, 2017

കോളിയാടി: നെന്മേനി ഗ്രാമപഞ്ചായത്ത് ഭരണം അവതാളത്തിലെന്ന് പ്രതിപക്ഷ മെമ്പര്‍മാര്‍ ആരോപിച്ചു. അധികാരത്തിലേറി ഇത്രയും കാലമായിട്ടും ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിക്ക് ജനോപകാരപ്രദമായ പദ്ധതികളൊന്നും ആരംഭിക്കാന്‍ സാധിച്ചില്ല. മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തിയാക്കേണ്ട റോഡ് ടെണ്ടര്‍ നടപടികള്‍ പോലും പൂര്‍ത്തിയാക്കിയില്ല. അശാസ്ത്രീയമായി എസ്റ്റിമേറ്റ് തയാറാക്കിയതിനാലാണ് കരാറുകാര്‍ ടെണ്ടര്‍ ഏറ്റെടുക്കാന്‍ തയാറാകാത്തത്. 17ശതമാനം മാത്രമാണ് ഇതുവരെ ഫണ്ട് വിനിയോഗം നടന്നത്. കുടിവെള്ള പദ്ധതികളൊന്നും തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. രൂക്ഷമായ തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് നടപടി കൈക്കൊണ്ടില്ല. കാരണം കൂടാതെ ക്ഷേമപെന്‍ഷനുകള്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഭരണസമതി യോഗത്തില്‍ ഇക്കാര്യങ്ങള്‍ പല തവണ ചൂണ്ടിക്കാട്ടിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. ഭരണം ഈ രീതിയില്‍ തുടര്‍ന്നാല്‍ സമരപരിപാടികള്‍ ആരംഭിക്കും. സയ്യിദ് കെ.സി.കെ തങ്ങള്‍ അധ്യക്ഷത വഹിച്ചു. യു.കെ. പ്രേമന്‍, മിനി തോമസ്, സൂസന്‍ അബ്രഹാം, റഫീഖ് കരടിപ്പാറ, ഷാജി പാടിപറമ്പ്, മല്ലിക സോമശേഖരന്‍, ലളിത കുഞ്ഞന്‍ എന്നിവര്‍ സംസാരിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick