ഹോം » കേരളം » 

കൊച്ചി മെട്രൊ: ഉന്നതതല യോഗം വിളിക്കും

July 10, 2011

ന്യൂദല്‍ഹി: കൊച്ചി മെട്രൊ റെയില്‍ പദ്ധതിക്ക് അനുകൂലമായ നിലപാട് എടുക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പ് ലഭിച്ചതായി ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍ അറിയിച്ചു. പദ്ധതി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിക്കും.

കൊച്ചി മെട്രോ പദ്ധതിയ്ക്കെതിരെ ധനമന്ത്രാലയത്തിനും ആസൂത്രണ കമ്മിഷനും എതിര്‍പ്പുകള്‍ നിലനില്‍ക്കെയാണ് ഉന്നതതലയോഗം വിളിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയത്. ധനമന്ത്രാലയം, ആസൂത്രണ കമ്മിഷന്‍, നഗര വികസന മന്ത്രാലയം, റെയില്‍ മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. പ്രധാനമന്ത്രി, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ചന്ദ്രശേഖര്‍.

പാലക്കാട് കോച്ച് ഫാക്ടറി, എന്‍ഡോസള്‍ഫാന്‍ പുനരധിവാസം എന്നീ വിഷയങ്ങളിലും അനുകൂല നിലപാട് എടുക്കാമെന്നും കേന്ദ്രം ഉറപ്പ് നല്‍കി. കേന്ദ്ര പദ്ധതികളുടെ വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും കെ.എം ചന്ദ്രശേഖര്‍ പറഞ്ഞു.

Related News from Archive
Editor's Pick