ന്യൂദല്‍ഹി: കണ്ണൂര്‍ കനകമലയില്‍ നടന്ന ഐഎസ് യോഗത്തിന്റെ മുഖ്യസൂത്രധാരന്‍ ദല്‍ഹിയില്‍ എന്‍ഐഎ പിടിയിലായി. അബുദാബിയില്‍ നിന്നും മടങ്ങുന്നതിനിടെ ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അറസ്റ്റ്. കാസര്‍കോട് കാഞ്ഞങ്ങാട് ലക്ഷ്മി നഗറില്‍ കുന്നുമ്മേല്‍ മൗനുദ്ദീനാ (25)ണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ ഭീകരബന്ധം സമ്മതിച്ചതായി എന്‍ഐഎ അറിയിച്ചു.
കനകമലയില്‍ പിടിയിലായ അഞ്ചുപേരുമായി ടെലഗ്രാം വഴി ബന്ധപ്പെട്ടിരുന്ന ഐഎസിലെ പ്രധാനിയാണ് മൗനുദ്ദീന് എന്നാണ് എന്‍ഐഎ അന്വേഷണത്തില്‍ വ്യക്തമായത്. ടെലഗ്രാം ഗ്രൂപ്പില്‍ മറ്റുള്ളവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് ഇയാളാണെന്ന് കണ്ടെത്തിയിരുന്നു. അബു അല്‍ ഇന്തോനേഷി എന്ന പേരിലാണ് ഇയാള്‍ ടെലഗ്രാം ഗ്രൂപ്പില്‍ ഉണ്ടായിരുന്നത്. അബുദാബിയില്‍ നിന്നും മൗനുദ്ദീന് ധനസഹായം ലഭിച്ചിരുന്നതായും ഇത് വെസ്റ്റേണ്‍ യൂണിയന് മണി ട്രാന്‍സ്ഫര്‍ വഴി കേരളത്തിലെത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
അറസ്റ്റിലായ മൗനുദ്ദീനെ ഇന്ന് ദല്‍ഹിയിലെ എന്‍ഐഎ പ്രത്യക കോടതിയില്‍ ഹാജരാക്കും. പ്രതിയെ കേരളത്തിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കുന്നതിനായി അപേക്ഷ നല്‍കുമെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: