ഹോം » വാണിജ്യം » 

ഇന്ത്യക്ക് ട്രംപ് നല്ലതായേക്കാമെന്ന് മുകേഷ് അംബാനി

വെബ് ഡെസ്‌ക്
February 16, 2017

മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്ക് ചിലപ്പോള്‍ അനുഗ്രഹമാവുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഐടി മേഖലയില്‍ ഇന്ത്യയുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാനും ആഭ്യന്തര വിപണിയിലെ വളര്‍ച്ച മെച്ചപ്പെടുത്താനും ട്രംപിന്റെ ഭരണ പരിഷ്‌കാരങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ സാധിക്കുമെന്നും മുകേഷ് അറിയിച്ചു.

മുംബൈയില്‍ ബുധനാഴ്ച നടന്ന നാസ്‌കോം ഇന്ത്യ ലീഡര്‍ഷിപ്പ് ഫോറം 2017ല്‍ സംസാരിക്കവേയാണ് അംബാനി ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
അതേസമയം ട്രംപ് എച്ച്1ബി വിസയ്ക്കുള്ള നിയന്ത്രണം ശക്തമാക്കിയതോടെ ഐടി മേഖലയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് എല്ലാവരും വിലയിരുത്തിയത്.

എന്നാല്‍ മുന്‍പത്തേതിനേക്കാള്‍ വളര്‍ച്ചയിലാണ് ഐടിയെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനും അഭിപ്രായപ്പെട്ടു.

Related News from Archive
Editor's Pick