ഹോം » വാണിജ്യം » 

ഓണ്‍ലൈന്‍ വില്‍പ്പന: ഫ്‌ളിപ്കാര്‍ട് ആമസോണിനെ മറികടന്നു

February 17, 2017

ബംഗളൂരു: ഫ്‌ളിപ്കാര്‍ട് വില്‍പ്പനയില്‍ ആമസോണ്‍ ഇന്ത്യയെ മറികടന്നു. ഒക്ടോബറില്‍ അവതരിപ്പിച്ച ബിഗ് ബില്ല്യണ്‍ ഡെ (ബിബിഡി) എന്ന വമ്പിച്ച ആദായ വില്‍പ്പനയിലൂടെയാണ് ഫ്‌ളിപ്കാര്‍ട് ആമസോണിനെ മറികടന്നത്.

ഡിസംബര്‍, ജനുവരി മാസങ്ങളില്‍ 2,600 കോടിയുടെ വില്‍പ്പന ഉണ്ടായിട്ടുണ്ടെന്നാണ് ഫ്‌ളിപ്കാര്‍ട് ഇന്റര്‍നെറ്റ് പ്രൈവറ്റ് ലിമിറ്റഡ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം 2,300 കോടിയായിരുന്നു ആമസോണിന്റെ വില്‍പ്പന. സ്മാര്‍ട്‌ഫോണിന് വമ്പിച്ച വിലക്കുറവ് നല്‍കിയതാണ് ഫ്‌ളിപ്കാര്‍ടിന്റെ വില്‍പ്പനയിലുണ്ടായ വളര്‍ച്ചയുടെ മുഖ്യ കാരണം.

Related News from Archive
Editor's Pick