ബോഡിമെട്ട്: അരക്കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. എറണാകുളം സ്വദേശികളായ പറവൂര്‍ ചിറ്റാറ്റുകര കടയില്‍ പറമ്പില്‍ അസ്ലം (21), പള്ളിപ്പുറം ചേറായി പട്ടത്താനത്ത് ശരണ്‍ (23) എന്നിവരാണ് ഇന്നലെ രാത്രി 7.30യോടെ ബോഡിമെട്ട് ചെക്കുപോസ്റ്റില്‍ നടന്ന പരിശോധനയില്‍ പിടിയിലായത്.
രണ്ട് പേരില്‍ നിന്നുമായി 519 ഗ്രാം കഞ്ചാവും കണ്ടെത്തി. മൂന്നാര്‍ കാണാനെത്തിയ പത്ത് പേരടങ്ങിയ സംഘത്തില്‍ നിന്നും 5000 രൂപ പിരിച്ചെടുത്താണ് ഇവര്‍ കഞ്ചാവ് വാങ്ങാനെത്തിയത്. അസ്ലം എറണാകുളത്ത് സ്വകാര്യ കോളജില്‍ ബിബിഎ വിദ്യാര്‍ഥിയാണ്. ശരണ്‍ മുനമ്പത്ത് പെയിന്റിംഗ് തൊഴിലാളിയാണ്.
എക്സൈസ് ഇന്‍സ്പെക്ടര്‍ വൈ.പ്രസാദ്, പി.പി ഉണ്ണികൃഷ്ണന്,ബെന്നി, ശ്രീകുമാര്‍, ദീപുകുമാര്‍, റെജി എബ്രാഹം, പ്രകാശ്, വനിത എക്സൈസ് ഓഫീസര്‍ ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികുടിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇതോടെ ഈ വര്‍ഷം ഇത് വവ
രെ ഇവിടെ പിടിയിലായവരുടെ എണ്ണം 29 ആയി. ആകെ ഒമ്പത് വാഹനങ്ങളും 2.5 കിലോ കഞ്ചാവും പിടിച്ചെടുത്തവയില്‍പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: