നെടുങ്കണ്ടം: ചതുരംഗപ്പാറയില്‍ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്ന സൂപ്പര്‍വൈസര്‍ ഉള്‍പ്പടെ ഒമ്പത് തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. ചതുരംഗപ്പാറ സ്വദേശികളായ സൂപ്പര്‍വൈസര്‍ പാപ്പച്ചന്, തൊഴിലാളികളായ യശോദ, പത്മ, മായക്ക, പുഷ്പലത, മിനി, ഈശ്വരി, മറിയക്കുട്ടി, മല്ലിജ എന്നിവര്‍ക്കാണ് തേനീച്ചയുടെ കുത്തേറ്റത്. ഇന്നലെ രാവിലെയാണ് സംഭവം.
ചതുരംഗപ്പാറ അത്യാലി എസ്റ്റേറ്റിലെ തൊഴിലാളികളാണ് ഇവര്‍. ഏലത്തിന് കവാത്ത് എടുക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ രാവിലെ ഒമ്പതോടെ മണ്‍തിട്ടയില്‍ ഇരുന്ന കരിഞൊടിയില് ഇനത്തില്‍ പെട്ട തേനീച്ചക്കൂട് ഇളകുകയായിരുന്നു. പരിക്കേറ്റ ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖമടക്കം ദേഹത്തിന്റെ പലഭാഗത്തും കുത്തേറ്റെങ്കിലും ആരുടേയും നില ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: