വനവാസി വൃദ്ധന്‍ പൊള്ളലേറ്റ് മരിച്ചു

Thursday 16 February 2017 9:41 pm IST

പനമരം: തോട്ടത്തിലെ തീയണയ്ക്കുന്നതിനിടെ വനവാസി വൃദ്ധന്‍ പൊള്ളലേറ്റ് മരിച്ചു. നടവയല്‍ പുലച്ചക്കുനി കോളനിയിലെ പൈതല്‍ (66) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലോടെ കോളനിക്കടുത്ത പൈതലിന്റെ തോട്ടത്തിന് സമീപമായിരുന്നു സംഭവം. ശക്തമായ കാറ്റില്‍ ആളിപ്പടരുന്ന തീയണയ്ക്കാന്‍ നാട്ടുകാര്‍ക്കൊപ്പം എത്തിയതായിരുന്നു പൈതല്‍. ഇതിനകം തന്നെ ഇദ്ദേഹത്തിന്റെ 10 സെന്റ് സ്ഥലം പൂര്‍ണമായി അഗ്നിക്കിരയായിരുന്നു. കാറ്റിന്റെ ശക്തി കൂടിയപ്പോള്‍ തീ തൊട്ടടുത്ത ശങ്കുവിന്റെ തോട്ടത്തിലേക്ക് പടര്‍ന്നു. ഇതിനിടയിലാണ് പൈതല്‍ തീയിലകപ്പെട്ടത്. കേണിച്ചിറ പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് മൃദതേഹം ആശുപത്രിയിലേക്ക് മാറ്റി.