ഹോം » വിചാരം » 

സാംഖ്യം

February 17, 2017

15 പേര്‍ ഇറാഖില്‍ ജനസാന്ദ്രതയേറിയ സദര്‍ സിറ്റിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്കു പരുക്കേറ്റു. നഗര പ്രാന്തത്തിലെ ദരിദ്രമായ ഷിയ മേഖലയാണിത്. ഈ വര്‍ഷം ബഗ്ദാദിലുണ്ടാവുന്ന വലിയ സ്‌ഫോടനമാണിത്.

25 ശതമാനം വിദേശ ജീവനക്കാരെ ഒഴിവാക്കാന്‍ കുവൈത്ത് തീരുമാനം. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിലെ 25% വിദേശ ജീവനക്കാരെയാണ് ഒഴിവാക്കുന്നത്. പിരിച്ചുവിടേണ്ടവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്.

27 യുഎസ് കോണ്‍ഗ്രസ്സ് അംഗങ്ങള്‍ ഇന്ത്യയിലെത്തുന്നു. ഈ മാസം ഒടുവില്‍ 27 പേരാണ് എത്തുന്നത്. ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും പേര്‍ എത്തുന്നത്. ഇവരില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെയും ഡെമോക്രാറ്റിക് പാര്‍ട്ടിയിലെയും അംഗങ്ങള്‍ ഉണ്ട്.

30 വീടുകള്‍ ഓസ്‌ട്രേലിയയില്‍ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് കാട്ടുതീയെ തുടര്‍ന്ന് കത്തിനശിച്ചു. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. നൂറിലധികം അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

32 പേര്‍ തയ്‌വാനില്‍ ബസ് അപകടത്തില്‍ കൊല്ലപ്പെട്ടു. മുതിര്‍ന്ന പൗരന്മാരുമായി വിനോദസഞ്ചാരത്തിനു പോയി മടങ്ങുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 30 വര്‍ഷത്തിനിടയില്‍ തയ്‌വാനിലുണ്ടായ ഏറ്റവും വലിയ അപകടമാണിത്.

Related News from Archive
Editor's Pick