ഹോം » വാര്‍ത്ത » കേരളം » 

നിലമ്പൂരില്‍ പിടിയിലായത് മാവോയിസ്റ്റ് പ്രവര്‍ത്തകന്‍

നിലമ്പൂര്‍: നിലമ്പൂര്‍ വനമേഖലയില്‍ നിന്ന് വ്യാഴാഴ്ച പിടിയിലായ തമിഴ്‌നാട് സ്വദേശി മാവോയിസ്റ്റ് പ്രവര്‍ത്തകനെന്ന് സ്ഥിരീകരിച്ചു. കോയമ്പത്തൂര്‍ സ്വദേശിയായ അയ്യപ്പനാണ് വ്യാഴാഴ്ച തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ പിടിയിലായത്. നേരത്തെ പോലീസുമായി ഏറ്റുമുട്ടല്‍ നടന്ന പടുക്ക ഫോറസ്റ്റ് ഓഫീസിനു സമീപത്തുനിന്നാണ് ഇയാള്‍ പിടിയിലാകുന്നത്.

നിലമ്പൂര്‍ ഏറ്റുമുട്ടലിനുശേഷം വനവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ നടത്തിയ തെരച്ചിലിലാണ് അയ്യപ്പന്‍ തണ്ടര്‍ബോള്‍ട്ടിന്റെ വലയിലായത്. പിടിയിലായ ഉടന്‍ ഇയാള്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കിയതായി പോലീസ് അറിയിച്ചിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick