ഹോം » ഭാരതം » 

ചിന്നമ്മയുടെ അനുഗ്രഹത്തിനായി പളനിസ്വാമി ബംഗളൂരുവിലേയ്ക്ക്

വെബ് ഡെസ്‌ക്
February 17, 2017

ബംഗളൂരു: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ഇന്ന് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികലയെ ബംഗളൂരു ജയിലില്‍ ചെന്ന് കണ്ടേക്കും.

മുഖ്യമന്ത്രിയായി ചുമതലയേക്കുന്നതിന് മുമ്പ് ചിന്നമ്മയുടെ അനുഗ്രഹം തേടിയാണ് പളനിസ്വാമി ബംഗളൂരു ജയിലിലേയ്ക്ക് എത്തുന്നത്. ശനിയാഴ്ചയാണ് തമിഴ്‌നാട്ടില്‍ വിശ്വാസ വോട്ടെടുപ്പ്.

അതേസമയം പരപ്പന അഗ്രഹാരത്തിലെ ജയില്‍ പരിസരത്ത് പോലീസ് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Related News from Archive
Editor's Pick