ഹോം » ഭാരതം » 

സര്‍ക്കാര്‍ സ്‌കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത എലി; കുട്ടികള്‍ ആശുപത്രിയില്‍

വെബ് ഡെസ്‌ക്
February 17, 2017

ന്യൂദല്‍ഹി: ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണത്തില്‍ ചത്ത എലി. സ്‌കൂളില്‍ നിന്നും ഭക്ഷണം കഴിച്ച ഒമ്പതു കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

കുട്ടികളെ മദന്‍മോഹന്‍ മാളവ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ദിയോലി ഗവ. ബോയിസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം.

ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആശുപത്രിയിലെത്തി കുട്ടികളെ സന്ദര്‍ശിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മനീഷ് സിസോദിയ അറിയിച്ചു.

Related News from Archive
Editor's Pick