ഹോം » ഭാരതം » 

കള്ളപ്പണം വെളുപ്പിക്കല്‍: സക്കീര്‍ നായിക്കിന്റെ ബിനാമി അറസ്റ്റില്‍

വെബ് ഡെസ്‌ക്
February 17, 2017

ന്യൂദല്‍ഹി: വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ വിശ്വസ്തന്‍ അറസ്റ്റില്‍. സക്കീര്‍ നായിക്കിന് ഓഹരിയുള്ള കമ്പനികളുടെ ഡയറക്ടര്‍ ആമിര്‍ ഗസ്ദറിനെയാണ് എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്തത്.

സക്കീര്‍ നായിക്കിന്റെ പേരില്‍ വന്ന കോടികളുടെ വിദേശ പണം വെളുപ്പിച്ച ഇയാളാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അന്വേഷണസംഘം ഇയാളിലേക്ക് തിരിഞ്ഞത്. എന്നാല്‍ അന്വേഷണവുമായി സഹകരിക്കാന്‍ ഇയാള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കി.

ഫെബ്രുവരി 28ന് സാക്കിര്‍ നായിക്കിനേയും ചോദ്യം ചെയ്യും. ഹാജരാകാന്‍ നായിക്കിന് നോട്ടീസ് അയച്ചിട്ടുണ്ട്. നേരത്തെ സമന്‍സ് അയച്ചിരുന്നെങ്കില്‍ നായിക്ക് കൈപ്പറ്റാത്തതിനെ തുടര്‍ന്ന് ഇസ്ലാമിക് റിസര്‍ച്ച് സെന്ററിലേയ്ക്ക് സമന്‍സ് മാറ്റി അയയ്ക്കുകയായിരുന്നു. അതേസമയം തീവ്രവാദ ബന്ധത്തിന്റെ പേരില്‍ അന്വേഷണം നേരിടുന്ന നായിക്കിന്റെ എല്ലാ ഇടപാടുകളും കര്‍ശന നിരീക്ഷണത്തിലാണ്.

Related News from Archive
Editor's Pick