ഹോം » കേരളം » 

വികസനം എതിര്‍ക്കുന്നവരെ മാറ്റി നിര്‍ത്തും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്
February 17, 2017

തിരുവനന്തപുരം: വികസന പ്രവര്‍ത്തനങ്ങള്‍ എതിര്‍ക്കുന്നവരെ മാറ്റി നിര്‍ത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരത്തിന്റെ പേരുപറഞ്ഞ് വൈദ്യുതി ലൈന്‍ വലിക്കുന്നതിനെ ചിലര്‍ എതിര്‍ക്കുന്നതായി  ശ്രദ്ധയില്‍പ്പെട്ടിടുണ്ട്. നാടിന്റെ വികസനത്തിന് വേണ്ടി അല്‍പ്പം നഷ്ടം സഹിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു

മുന്‍സര്‍ക്കാര്‍ എതിര്‍പ്പുകള്‍ക്ക് വഴങ്ങിയതു കൊണ്ടാണ് വന്‍ നഷ്ടമുണ്ടായത്. ഗെയില്‍ പൈപ്പ് ലൈന്‍ ഭൂമിക്കടിയിലൂടെയാണ്. അതിനെതിരെയും ചിലര്‍ എതിര്‍പ്പുമായി രംഗത്തുണ്ട്. എതിര്‍പ്പുകളെ വകവെയ്ക്കാതെ സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick