ഹോം » കേരളം » 

പാമ്പാടി, ലക്കിടി കോളേജുകളില്‍ ക്ലാസുകള്‍ പുനരാരംഭിച്ചു

വെബ് ഡെസ്‌ക്
February 17, 2017

കോട്ടയം: വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് അടഞ്ഞ് കിടക്കുകയായിരുന്ന പാമ്പാടി നെഹ്‌റു കോളേജിലും ലക്കിടി ജവഹര്‍ലാല്‍ നെഹ്‌റു കോളേജിലും ഇന്ന് ക്ലാസുകള്‍ തുടങ്ങി. പാമ്പാടി കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമായിരുന്നു വിദ്യാര്‍ത്ഥികള്‍ പഠനം തുടങ്ങിയത്.

കറുത്ത ബാഡ്ജ് ധരിച്ചാണ് കുട്ടികള്‍ കോളേജിലെത്തിയത്. രാവിലെ ഒമ്പതര മണിയോടെ കോളേജ് കവാടത്തില്‍ നിന്നും പ്രകടമായി നീങ്ങിയ വിദ്യാര്‍ത്ഥികള്‍ കോളേജ് ഗ്രൌണ്ടില്‍ ഒത്തുകൂടി ജിഷ്ണുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇനി ഒരു തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങളും ഈ കോളേജുകളില്‍ അനുവദിക്കില്ലെന്ന പ്രതിജ്ഞയും കുട്ടികള്‍ കൈക്കൊണ്ടു.

ജിഷ്ണുവിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം മുന്നോട്ട് പോയില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്ന മുന്നറിയിപ്പും വിദ്യാര്‍ത്ഥികള്‍ നല്‍കി.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive

Editor's Pick