ഹോം » വാര്‍ത്ത » ഭാരതം » 

പളനിസ്വാമിക്കെതിരേ വോട്ടുചെയ്യും: മൈലാപ്പൂര്‍ എംഎല്‍എ

വെബ് ഡെസ്‌ക്
February 17, 2017

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ ശനിയാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ വോട്ടു ചെയ്യുമെന്ന് മൈലാപ്പൂര്‍ എംഎല്‍എ ആര്‍. നടരാജ്.

ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി വിശ്വാസവോട്ട് നേടാനിരിക്കെയാണ് പനീര്‍ശെല്‍വം പക്ഷത്തേക്ക് ഒരു എംഎല്‍എകൂടി മാറിയിരിക്കുന്നത്. ശശികല വിഭാഗങ്ങളോട് അടുപ്പം കാണിക്കാതിരുന്ന നേതാവാണ് നടരാജ്.

31 അംഗ മന്ത്രിസഭയാണ് പളനിസാമിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയത്.

മൈലാപ്പൂര്‍ എംഎല്‍എയും എതിരായതോടെ പളനിസ്വാമിക്കു നിയമസഭയില്‍ 123 എംഎല്‍എമാരുടെ പിന്തുണയാണ് ഇപ്പോള്‍ ഉള്ളത്. കേവല ഭൂരിപക്ഷത്തിനു 117 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick