ഹോം » ഭാരതം » 

ഞാനൊരു ചെറിയ കള്ളിയല്ല: ശശികല

വെബ് ഡെസ്‌ക്
February 17, 2017

ബെംഗളൂരു: മുഖ്യമന്ത്രിക്കസേര നോട്ടമിട്ടാണ് ശശികല കളിയെല്ലാം കളിച്ചത്. പക്ഷെ അഴിയെണ്ണാനായിരുന്നു യോഗം. കാലങ്ങളായി ആഡംബരത്തിന്റെ കൊടുമുടിയില്‍ കഴിയുന്ന അവര്‍ക്ക് പരപ്പന അഗ്രഹാര ജയിലിലെ സാദാ ജീവിതം തീരെ പിടിച്ചിട്ടില്ല. കോടികളുടെ കാറുകളില്‍ കറങ്ങിയ അവര്‍ക്ക് പോലീസ് ജീപ്പില്‍ കയറാന്‍ മടിയായിരുന്നു.

തന്നെ കോടതി പരിസരത്തു നിന്ന് അല്‍പ്പം അകലെയുള്ള ജയിലിലേക്ക് ജീപ്പില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിച്ച പോലീസുകാരോട് അവര്‍ കയര്‍ത്തു.ഞാന്‍ ഒരു ചെറിയ കള്ളിയല്ല, ഞാന്‍ പോലീസ് ജീപ്പില്‍ കയറില്ല. ഞാന്‍ ജയിലില്‍ പോകാം, പക്ഷെ ഒരു കുറ്റവാളിയെപ്പോലെ തുറന്ന പോലീസ് ജീപ്പില്‍ ഇരിക്കില്ല. അവര്‍ പറഞ്ഞു. തുടര്‍ന്ന് നടന്നാണ് അവര്‍ ജയിലിലേക്ക് പോയത്.

മുന്‍പ് ജയലളിതക്ക് ഒപ്പം ജയിലില്‍ കിടന്ന സമയത്ത് സകല സൗകര്യങ്ങളും ലഭിച്ചിരുന്നു. അവ കിട്ടുമെന്നാണ് കരുതിയത്. ഒന്നും ലഭിക്കാത്തതിന്റെ നിരാശ അവര്‍ക്കുണ്ട്.
മുറിയില്‍ കൂട്ടു പ്രതി ഇളവരശിയുമുണ്ട്. അവരോട് ഇടയ്ക്ക് വല്ലതും പറയും. കൂടുതല്‍ സമയവും മൂകായായിരുന്നു.

ആരോഗ്യപ്രശ്‌നം കണക്കിലെടുത്ത് കട്ടില്‍ നല്‍കിയിട്ടുണ്ട്. വെള്ള സാരി നല്‍കിയെങ്കിലും മാച്ച് ചെയ്യുന്ന വെള്ള ബ്‌ളൗസ് ഇല്ലാത്തതിനാല്‍ സാരി ആദ്യ ദിവസം അവര്‍ ധരിച്ചില്ല. വ്യാഴാഴ്ച രാത്രി അവര്‍ അധികം ഉറങ്ങിയുമില്ല.

Related News from Archive
Editor's Pick