കോഴിക്കോട്: കേരളത്തില്‍ തുടര്‍ച്ചയാകുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും പക്ഷംപിടിച്ചു പ്രതികരിക്കുന്ന കലാസാംസ്കാരിക പ്രവര്‍ത്തകരുടെ ഇരട്ടത്താപ്പിനുമെതിരെ ചിത്രകാരന്മാരുടെ സര്ഗ്ഗപ്രതിഷേധം. ബിജെപി സാംസ്ക്കാരിക സെല്ലിന്റെ നേതൃത്വത്തില്‍ ഉണര്‍വ്വ് സാംസ്കാരികവേദി സംഘടിപ്പിച്ച ‘മാനിഷാദ’ ചിത്രകാരന്മാരുടെ കൂട്ടായ്മ കാര്‍ട്ടൂണിസ്റ്റ് മേതില്‍ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ‘നമ്മളുകൊയ്യും വയലെല്ലാം നമ്മുടേതാകും സോറി നമ്മളുകൊയ്യും തലയെല്ലാം’ എന്ന കാര്‍ട്ടൂണ്‍ വരച്ചുകൊണ്ടാണ് മേതില്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത്.
സുരേഷ്ബുദ്ധ, എം.പി. സുരേഷ്, ദിലീപ് ബാലന്, ഉള്ളിയേരിക്കാരന്, സാബു കൊയ്യേരി, ശ്രീഹരി മനയ്ക്കല്‍ തുടങ്ങിയവര്‍ ചിത്രരചനയില്‍ പങ്കെടുത്തു. അലിഅക്ബര്‍, ടി.പി. ജയചന്ദ്രന്, പി. ജിജേന്ദ്രന്‍, ലൂസിയാമ്മ, കലാമണ്ഡലം പ്രശോഭ് എന്നിവര്‍ പങ്കെടുത്തു. ഇന്ന് വൈകീട്ട് 5 ന് അളകാപുരി മാനിഷാദ സാംസ്കാരികസംഗമം നടക്കും. ഗുരുചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: