തൊടുപുഴ: ഏഴല്ലൂരില്‍ വീടിന്റെ കാര്‍പ്പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് സാമൂഹ്യവിരുദ്ധര്‍ കത്തിച്ചതായി പരാതി. ഏഴല്ലൂര്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഉറുമ്പനാല്‍ ബിജുവിന്റെ മാക്സ് 100 ബൈക്കാണ് ഇന്നലെ പുലര്‍ച്ചെ കത്തിനശിച്ചത്. വീടിനുള്ളില്‍ പുക നിറഞ്ഞതോടെയാണ് വീട്ടുകാര്‍ സംഭവം അറിഞ്ഞത്.
രാത്രി തന്നെ തൊടുപുഴ പോലീസ് സ്ഥലത്തെത്തിയിരുന്നു. ബൈക്ക് കത്തിച്ചതിനെ തുടര്‍ന്ന് വീടിന്റെ കാര്‍പ്പോര്‍ച്ചും ഹാളും മുറികളും പുകഞ്ഞ നിലയിലാണ്. ആറ് മാസം മുമ്പാണ് പുതിയ വീട് പണിത് മേസ്തിരിപ്പണിക്കാരനായ ബിജു താമസം ഇങ്ങോട്ട് മാറ്റിയത്. സംഭവത്തില്‍ കേസ് എടുത്തതായും ഇന്ന് സയന്റിഫിക് വിദഗ്ധന്റെ സഹായത്തോടെ വിശദമായ പരിശോധന നടത്തുമെന്നും എസ്ഐ ജോബിന് ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: