ഇടുക്കി: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് അറുതിയില്ല. ജില്ലയില്‍ 2016 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലഘട്ടത്തില്‍ നടന്നത് 103 അതിക്രമങ്ങളാണ്. ശക്തമായ നിയമവും ചൈല്‍ഡ് ലൈനും കുട്ടുകള്ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ഉള്ളപ്പോഴാണ് കേസുകള്‍ കൂടുന്നത്.
ഡിസംബറിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 17 കേസുകള്‍ ഈ കാലയളവില്‍ നടന്നു. 2016 ജനുവരിയില്‍ 12 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി-4,മാര്‍ച്ച്-5, ഏപ്രില്‍-9,മേയ്-5, ജൂണ്‍-7-, ജൂലൈ-12, ആഗസ്റ്റ്-12, സെപ്തംബര്‍-11, ഒക്ടോബര്‍-2 നവംബര്‍-7, ഡിസംബര്‍-17 എന്ന
ിങ്ങനെയാണ് കണക്ക്.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള കര്‍ശനമായ വകുപ്പ് ഉപയോഗിച്ചാണ് കേസുകളെടുത്തിരിക്കുന്നത്. കുട്ടികള്‍ക്കെതിരെ നടന്ന മിക്ക കേസുകളിലും ചൈല്‍ഡ് ലൈനിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് പോലീസ് കേസെടുക്കുന്ന സാഹചര്യമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: