കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച അച്ഛനും കാമുകനും അറസ്റ്റില്‍. മുരളകമേട് സ്വദേശിയാണ് പെണ്‍കുട്ടിയുടെ അച്ഛന്. സംഭവങ്ങളുടെ വിശദവിവരം ഇങ്ങനെ: മകളെ കാണാനില്ലെന്ന് കാണിച്ച് പ്രതി കഴിഞ്ഞ ദിവസം കട്ടപ്പന പോലീസില്‍ പരാതി നല്‍കിയിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കാമുകനോടൊപ്പം പിടി കൂടിയിരുന്നു. കട്ടപ്പന നിര്‍മ്മലാസിറ്റിയില്‍ പുത്തന്‍ പുരയ്ക്കല്‍ ഷാജിയുമായി കുട്ടി രണ്ടു മാസത്തോളമായി പ്രണയത്തില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ സ്കൂളിലേയ്ക്ക് പോകും വഴി കുട്ടിയെ ഷാജി ഓട്ടോറിക്ഷയില്‍ കയറ്റി വീട്ടിലേയ്ക്ക് കൊണ്ടുപോയി. ഇതു കണ്ടു നിന്ന സഹപാഠി സ്കൂളില്‍ വിവരം അറിയിച്ചു. സ്കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയുടെ അച്ഛനെ വിവരം അറിയിച്ചു. പിതാവ് പോലീസില്‍ പരാതി നല്കി.
പോലീസ് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയെ കാമുകന്റെ വീട്ടില്‍ നിന്നും പിടികൂടിയത്. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി ദിവസങ്ങള്‍ക്ക് മുമ്പ് പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് അച്ഛന് പീഡിപ്പിച്ചതായി വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. കാമുകന് ഷാജിയും പിടിയിലായി.
മുന്‍പ് കരിമണ്ണൂരില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയും കുടുംബവും ഏതാനും നാള് മുമ്പാണ് കട്ടപ്പനയില്‍ താമസമാക്കിയത്. പിതാവുമായുള്ള വഴക്കിനെ തുടര്‍ന്ന് മാതാവ് നേരത്തേ പിണങ്ങി പോയിരുന്നു.
കാമുകനായ ഷാജി കട്ടപ്പനയിലെ ആക്രിക്കടയിലെ ജീവനക്കാരനാണ്. തട്ടിക്കൊണ്ടു പോകല്‍ തടവില്‍ പാര്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഷാജിയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഷാജിയെയും പെണ്‍കുട്ടിയുടെ പിതാവിനെയും കട്ടപ്പന കോടതിയില്‍ ഹജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: