പറവൂര്‍: പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുക, ഇടതു സര്‍ക്കാര്‍ വാക്ക് പാലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള എന്‍ജിഒ സംഘ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഹന പ്രചരണജാഥ നടത്തി. മിനി സിവില്‍ സ്േറ്റഷന് സമീപം നടന്ന സ്വീകരണയോഗം ബിജെപി പറവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ജയകൃഷ്ണന് ഉദ്ഘാടനം ചെയ്തു. എന്‍ജിഒ സംഘ് സംസ്ഥാന ട്രഷറര്‍ അജിത് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് പി. സുനില്‍കുമാര്‍, സംസ്ഥാന സമിതി അംഗം പി.കെ. വിനയകുമാര്‍, ജില്ലാ സെക്രട്ടറി എ.ഇ. സന്തോഷ്, ബിഎംഎസ് മേഖല സെക്രട്ടറി കെ.എസ്. ശ്യാംജിത്ത്, ഉമാശങ്കര്‍, സതീശന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: