വാഷിങ്ടൺ:മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് മാധ്യമങ്ങളെ രൂക്ഷമായി വമിർശിച്ചത്. ന്യൂയോർക്ക് ടൈംസ്, എൻബിസി ന്യൂസ്, എബിസി, സിബിസി, സിഎൻഎൻ എന്നീ മാധ്യമങ്ങൾ തന്റെ ശത്രുക്കളല്ല എന്നാൽ അവർ അമേരിക്കൻ ജനതയുടെ ശത്രുക്കളാണെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ മാധ്യമങ്ങളെ നേരിട്ട് വിമര്‍ശിക്കാതെ അമേരിക്കന്‍ ജനതയുടെ പേരില്‍ വിമര്‍ശിച്ചത് ട്രംപിന്റെ മറ്റൊരു നിലപാടാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നേരത്തെയും മാധ്യമങ്ങളെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റുമാര്‍ രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഇത്രയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നത് ആദ്യമായാണ്.
ട്രംപിന്റെ ഭരണകാലത്തെ പല നടപടികളെയും രൂക്ഷമായി വിമർശിച്ച് മാധ്യമങ്ങൾ രംഗത്തെത്തിയിരുന്നു. ഇതാണ് മാധ്യമങ്ങൾക്ക് നേരെ തിരിയാൻ ട്രംപിനെ പ്രേരിപ്പിച്ചത്.് ഇഷ്ടമുള്ളത് മാത്രം പറയുന്ന മാധ്യമങ്ങളെ പിന്തുണക്കുകയും മറ്റുള്ളവയെ എതിർക്കുകയും ചെയ്യുന്ന നയമാണ് ട്രംപ് പിന്തുടരുന്നതെന്ന് വിമർശനങ്ങളുയർന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: