സോള്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന് കിം ജോങ് നാമിനെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഒരാളെക്കൂടി മലേഷ്യന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര കൊറിയന്‍ യുവാവാണ് പിടിയിലായിരിക്കുന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന നാലാമത്തെയാളാണിയാള്. നേരത്തെ രണ്ട് സ്ത്രീകളടക്കം മൂന്ന് പേരെ മലേഷ്യന്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് കിം ജോങ് നാം കൊല്ലപ്പെട്ടത്. വിമാനത്താവളത്തില്‍ വെച്ച് രണ്ട് യുവതികള്‍ വിഷം നിറച്ച സൂചി ഉപയോഗിച്ച് നാമിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കിം ജോങ് ഉന്നാണ് ആക്രമണത്തിനു പിന്നിലെന്നാണ് സംശയം. അധികാരം പിടിക്കുമെന്ന് സംശയിച്ച് അമ്മാവനെ പട്ടിക്കിട്ടുകൊന്നയാളാണ് കിം ജോങ് ഉന്‍. പാര്‍ട്ടിയിലെ നിരവധി ഉന്നതരെ ഇയാള്‍ വകവരുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: